India vs West indies 3rd t20 Match Review<br />റണ്‍മഴ കണ്ട വാംഖഡെയിലെ ഫൈനല്‍ പോരില്‍ ടീം ഇന്ത്യക്കു തകര്‍പ്പന്‍ ജയം. മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ 67 റണ്‍സിനാണ് വിന്‍ഡിസിനെ ഇന്ത്യ വാരിക്കളഞ്ഞത്. ഇതോടെ പരമ്പര ഇന്ത്യ 2-1ന് പോക്കറ്റിലാക്കുകയും ചെയ്തു. ആദ്യം ബാറ്റ് വീശിയ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 240 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ വിന്‍ഡീസിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. മറുപടിയില്‍ എ്ട്ടു വിക്കറ്റിന് 173 റണ്‍സെടുത്ത് വിന്‍ഡീസ് മല്‍സരം അടിയറവ് വച്ചു.<br />